Grid 2017-08-12T02:58:09+00:00

മുടിയഴക് മുഖമഴക് നല്ല തീരുമാനങ്ങൾക്ക് നൂറഴക്

By | September 13th, 2017|Categories: Beauty|

കാച്ചിയ എണ്ണയുടെ വാസനയുള്ള ഒരല്പം ചുരുണ്ട് ഇടതൂർന്ന് മുട്ടോളം നീളമുള്ള മുടി ആവറേജ് മലയാളി മനസ്സിലെ സ്ത്രീ സൗന്ദര്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ട് കാലമൊരുപാടായി. സ്റ്റെപ് കട്ട്, ഫെതർ കട്ട്, ലെയർ കട്ട്, കേളിംഗ്, സ്ട്രെയ്റ്റെനിങ്ങ് സംഭവങ്ങളൊക്കെ വന്നേപ്പിന്നെ മുട്ടോളം നീളം എന്ന സങ്കൽപം ഒരു അരക്കെട്ട് വരെ എന്നൊക്കെയായി ഇപ്പൊ കുറഞ്ഞിട്ടുണ്ടാവാം അതിലും കുറവ് എന്നത് ഇന്നും

മോതിര വിരലുകളിൽ തിളങ്ങട്ടെ നിങ്ങളുടെ നല്ല തീരുമാനത്തിന്റെ അടയാളം.

By | September 13th, 2017|Categories: Beauty|

പാർട്ണറെ സോപ്പിട്ട്, മറ്റാഭരണങ്ങൾ പോലെ ഇടയ്ക്കിടയ്ക്ക് മാറ്റി വാങ്ങാൻ പറ്റില്ല എന്നതുകൊണ്ടും, താലിയോളം തന്നെ പവിത്രവും ജീവിതാവസാനം വരെ ദിവസവും കയ്യിൽ കിടന്ന് കുറേ തേയേണ്ടതിനാലും എൻഗേജ്മെന്റ് റിംഗ് എടുക്കുമ്പോൾ പിശുക്കാതെ നല്ല കനത്തിൽ തന്നെയെടുക്കണം. കല്യാണം കഴിഞ്ഞാൽ വിരുന്നൂണ് കഴിച്ചും അല്ലാതേയും കുറച്ച് തടി വക്കാനുള്ളത് കൊണ്ട് അല്പം ലൂസുള്ളവ തിരഞ്ഞെടുക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

പഴയ ആഭരണങ്ങൾ തിളക്കമുള്ളതാക്കാം, നിങ്ങളുടെ നല്ല തീരുമാനങ്ങൾ പോലെ!

By | September 13th, 2017|Categories: Beauty|

ഷോറൂമിലെ ചില്ലുകൂട്ടിൽ ഡൌണ്‍ ലൈറ്റിലും പിന്നെ നമ്മുടെ ശരീരത്തിലും വിശ്രമമില്ലാതെ കാലമൊരുപാട് മിന്നിത്തിളങ്ങിയതൊക്കെയാണെങ്കിലും കാലം കുറേ കഴിയുമ്പൊ സ്വർണമാണെങ്കിലും ഒരല്പമൊന്നു മങ്ങും. പേടിക്കണ്ട ഒന്ന് ശ്രമിച്ചാൽ ആഭരണങ്ങൾ പുത്തൻ പോലെ തിളക്കമുള്ളതാക്കാൻ വിഷമമൊന്നുമില്ല. അതിനാദ്യം വേണ്ടത് പോറലുകൾ ഉണ്ടാക്കാത്ത ഒരു ക്ളീനറാണ്.

നല്ല തീരുമാനത്തിന്റെ ഓർമ്മകൾ സൂക്ഷിക്കൂ എന്നെന്നും, ഒളി മങ്ങാതെ!

By | September 13th, 2017|Categories: Beauty|

ഒരു റോൾ ഫിലിമിട്ടാൽ മുക്കീം മുളീം 36 ഫ്രെയിംസ് തന്നിരുന്ന ക്യാമറകളും, നിവൃത്തികേടുകൊണ്ട് ഫ്ളാഷ് മാത്രമടിച്ച് ചിലപ്പോഴെങ്കിലും ആളുകളെ പറ്റിച്ചിരുന്ന ഫോടോഗ്രാഫേഴ്സും അടിമുടി ഡിജിറ്റലായി. ഫോട്ടോകൾ കട്ടിയുള്ള പേപ്പറിൽ പതിച്ച് ഒട്ടിപ്പിടിക്കാതിരിക്കാൻ ഇടയ്ക്ക് ട്രെയ്സ് പേപ്പർ വച്ച് ബൈൻഡ് ചെയ്ത പഴഞ്ചൻ ആൽബങ്ങൾ ഫോട്ടോ മാഗസിനുകൾക്ക് വഴിമാറി. വിവാഹ ചടങ്ങുകളും, അതിഥികൾ ഭക്ഷണം കഴിക്കുന്നതും ക്ളാരിറ്റിയില്ലാതെ കാണിച്ചിരുന്ന ഒരേ പോലെയുള്ള കല്യാണ വീഡിയോകൾ ചില സിനിമകളെ പോലും വെല്ലുന്ന തരത്തിലായി.

നാടൊട്ടുക്കറിയിക്കാം നിങ്ങളുടെ നല്ല തീരുമാനം. ചെലവില്ലാതെ, ഈസിയായി.

By | September 13th, 2017|Categories: Finance|

നിശ്ചയം കഴിഞ്ഞാൽ ഫെയ്സ്ബുക്കിൽ 'എൻഗേജ്ഡ് ' സ്റ്റാറ്റസ് ഇട്ട് തങ്ങളെടുത്ത നല്ല തീരുമാനം ആളുകളെ അറിയിക്കലാണ് പൊതുവെ പിന്തുടരുന്നൊരു ട്രെന്റ്. നിശ്ചയം കഴിഞ്ഞ് കഴുത്തിൽ മിന്നോ, നെറ്റിയിൽ സിന്ദൂരമോ ഇടംപിടിക്കുന്നതിനിടയിലുള്ള ഇടവേളയിൽ ഒരു രൂപപോലും മുടക്കാതെ ഫ്രീയായി ഒരു വെഡ്ഢിങ്ങ് സൈറ്റ് തുടങ്ങാമെന്ന് എത്ര പേർക്കറിയാം? സംഗതി സത്യമാണ്! ആകെ വേണ്ടത് ഒരൽപം സമയമാണ്.

നല്ല തീരുമാനത്തിന് തിളക്കം കൂട്ടാൻ വേണം ചിട്ടയായ മുന്നൊരുക്കം.

By | September 13th, 2017|Categories: Finance|

വിവാഹദിവസം നിശ്ചയിച്ചു കഴിഞ്ഞാൽപ്പിന്നെ അന്നേ ദിവസത്തിന്റെ ഒരുക്കങ്ങളുടെ പിന്നാലെയുള്ള ഓട്ടപ്പാച്ചിലിലാവും കുടുംബത്തിലെ പുരുഷജനം. ചെറുതും വലുതുമായി നൂറായിരം കാര്യങ്ങൾ അടുപ്പിക്കണം ഒരു കല്യാണമങ്ങ് സ്മൂത്തായി കഴിഞ്ഞു കിട്ടാൻ. അതിൽ പ്രധാനം മണ്ഡപം ബുക്ക്‌ ചെയ്യലാണ്.

നിങ്ങൾക്കുമാകാം നക്ഷത്രക്കണ്ണുള്ള രാജകുമാരി.

By | September 13th, 2017|Categories: Beauty|

മുഖത്തിന്‌ കൊടുക്കുന്ന അത്രയും പരിലാളന കണ്ണുകൾക്ക്‌ നാം കൊടുക്കുന്നുണ്ടോയെന്നത് സംശയമാണ്. കണ്ണെഴുതലിലും ഫേഷ്യൽ ചെയുംപോൾ വട്ടത്തിൽ മുറിച്ചു വയ് ക്കുന്ന വെള്ളരിക്കാ കഷ്ണത്തിലും മാത്രം ഒതുങ്ങുകയാണ് പലപ്പോഴും നയന സൌന്ദര്യ സംരക്ഷണം എന്നതാണ് വാസ്തവം. നിശ്ചയം മുതലിങ്ങോട്ട് ചെറുക്കനുമായി ഉറക്കമൊഴിച്ചുള്ള ഫോണ്‍ സല്ലാപങ്ങളും, ഷോപ്പിംഗ്‌ അലച്ചിലും, കല്യാണത്തിന്റെ ടെൻഷനും അങ്ങനെയെല്ലാമെല്ലാം ഒരു കൂസലുമില്ലാതെ കണ്ണുകൾ മറ്റുള്ളവരോട് വിളിച്ചുപറയും.

നല്ല തീരുമാനത്തോടൊപ്പം തിളങ്ങട്ടെ നിങ്ങളുടെ പാദങ്ങളും

By | August 18th, 2017|Categories: Beauty|

ഒരു വ്യക്തിയുടെ സ്വഭാവം അയാളുടെ കാലുകളിൽ നിന്ന് വായിച്ചെടുക്കാമെന്ന് പണ്ടുള്ളവർ പറയുമായിരുന്നു. അന്ന് മുഖം താഴ്ത്ത്തി നാണത്തിന്റെ ചിത്രങ്ങൾ നിലത്ത് വരച്ചിരുന്നതും പാദങ്ങൾക്കൊണ്ടായിരുന്നല്ലോ! പാദസംരക്ഷണം നിത്യേനെ അനുവർത്തിക്കേണ്ടയൊന്നാണ്.