Grid 2017-08-12T02:58:09+00:00

അലങ്കാരങ്ങൾ ഗംഭീരമാക്കാം വിവാഹം കെങ്കേമമാകട്ടെ

By | September 13th, 2017|Categories: Finance|

പൂരത്തിന്റെ മണം എന്ന് പറയുന്നത് ആനയുടേയും, ആനപ്പിണ്ഡത്തിന്റേം മണമാണ് എന്ന് പറയുന്നപോലെ കല്യാണങ്ങൾക്ക് ഒരു മണം ഉണ്ടെങ്കിൽ അത് പൂക്കളുടെ പ്രത്യേകിച്ചും മുല്ലപ്പൂവിന്റെ മണമാണ് എന്ന് പറയേണ്ടി വരും അങ്ങനെ നോക്കിയാൽ വിവാഹങ്ങൾക്ക് പൂക്കൾ വെറും അലങ്കാരം മാത്രമല്ല. മുടിയിൽ തുടങ്ങി മണിയറ വരെ അങ്ങനെ നീണ്ട് കിടക്കുകയാണ് നിങ്ങളുടെ നല്ല തീരുമാനത്തിന്റെ ദിവസം പൂക്കൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ. മണ്ഡപവും, വെൽകം ഗേറ്റും, വീടും, വിവാഹ വാഹനവുമെല്ലാം പൂക്കൾ കൊണ്ട് രാജകീയമായി തന്നെ അലങ്കരിക്കേണ്ടതുണ്ട്.

നിങ്ങളുടെ നല്ല തീരുമാനങ്ങൾ പോലെ തന്നെ തിളങ്ങട്ടെ നിങ്ങളുടെ പല്ലുകളും

By | September 13th, 2017|Categories: Beauty|

"പല്ല് നന്നായാൽ പാതി നന്നായി, മൂക്ക് നന്നായാൽ മുഴുവനും നന്നായി" എന്ന ചൊല്ലിൽ തന്നെയുണ്ട്‌ മുഖ സൗന്ദര്യത്തിൽ പല്ലുകളുടെ സ്ഥാനം. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ആളുകളുടെ ശ്രദ്ധ നമ്മുടെ പല്ലുകളിൽ തന്നെയാവും ആദ്യമെത്തുക എന്നത് കൊണ്ടും വെളുത്ത പല്ലുകൾ ചിരിക്ക് പ്രത്യേക അട്രാക്ഷൻ നൽകുമെന്നുള്ളത് കൊണ്ടും പല്ലുകൾ നല്ല പാലിന്റെ നിറത്തിൽ തന്നെ സൂക്ഷിക്കണം.

സ്ട്രെസ്സെന്തിന് നമ്മളെടുത്ത തീരുമാനങ്ങൾ നല്ലതാവുമ്പോൾ

By | September 13th, 2017|Categories: Beauty|

ഒരു ജോലീം ചെയ്യാണ്ട് ഫ്രീയായി വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടി ടെന്‍ഷന്‍ അടിച്ച് സമ്മര്‍ദ്ദം കൂട്ടുന്നവരാണ് നമ്മളിലേറെ പേരും. അപ്പൊ പിന്നെ വിവാഹത്തെ കുറിച്ചും അതിനു ശേഷമുള്ള പുതിയ ജീവിതത്തെ കുറിച്ചും ആലോചിക്കുമ്പൊ ടെന്‍ഷന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ഇരുപതോ അതില്‍ കൂടുതലോ വര്‍ഷത്തോളം സര്‍വ്വ സ്വാതന്ത്ര്യത്തോടെയും അധികാരത്തോടെയും വളര്‍ന്ന വീടും അച്ഛനേം അമ്മയേം സഹോദരങ്ങളേം ഒക്കെ വിട്ട് പരിചിതമല്ലാത്ത ഭർതൃഗൃഹത്തിലേക്ക് മാറുന്നതും,

വിവാഹ ഫോട്ടോയ്ക്ക് പോസ് ചെയ്യും മുന്പ് അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ.

By | September 13th, 2017|Categories: Beauty|

സാധാരണ ദിവസം പോലെയെങ്ങാനുമാണോ കല്യാണ ദിവസം. അന്ന് നമ്മളുമൊരു സെലിബ്രിറ്റിയോ അല്ലെങ്കിൽ ഏതാണ്ട് അതുപോലെയൊക്കെയല്ലേ. വിവാഹത്തിന്റെ തലേന്ന് മുതലേ ചെറിയ തോതിലുള്ള ഫോട്ടോഷൂട്ട് തുടങ്ങും കല്യാണ ദിവസം പിന്നെ ഒരു ഗ്യാപ്പും ഉണ്ടാവില്ല അവിടുന്നും ഇവിടുന്നുമെല്ലാം ചറപറാന്ന് മുഖത്ത് ഫ്ളാഷുകൾ മിന്നിക്കൊണ്ടേയിരിക്കും. പണ്ട് രണ്ട് ക്യാമറയ്ക്ക് മാത്രം പോസ് ചെയ്താ മതിയായിരുന്നെങ്കിൽ ഇന്ന് ഫ്രൻസിന്റേം ബന്ധുക്കളുടേം മൊബൈലുകളിലേക്കും കൂടെ നോക്കി പോസ് ചെയ്യണം.

വിവാഹദിവസം പ്രസന്ന വദനയാകാൻ ഇതാ ചില പൊടിക്കൈകൾ.

By | September 13th, 2017|Categories: Beauty|

മേയ്ക്കപ് എന്നാൽ കണ്ണെഴുതലും പൊട്ട് തൊടലും റോസ് പൗഡർ മുഖത്ത് വാരിപ്പൊത്തലുമായി ഒതുങ്ങിയിരുന്ന പഴയകാലവും കല്യാണത്തിന്റെ മൂന്ന് ദിവസം മുൻപ് മാത്രം ജീവിതത്തിലാദ്യമായി പാർലറിന്റെ ഉൾവശം കാണുകയും ബ്ളീച്ചിങ്ങ്, ഫേഷ്യൽ എന്നീ ബ്യൂട്ടി ടേംസ് കേൾക്കുകയും ചെയ്തിരുന്ന വധുവുമെല്ലാം ഓർമയായി.

നല്ല തീരുമാനങ്ങൾക്ക് മാറ്റുകൂട്ടാൻ വേണം പത്തരമാറ്റുള്ള സ്വർണം

By | September 13th, 2017|Categories: Beauty|

വ്യക്തി ജനിച്ച് പേരിടൽ മുതൽ സർവ മംഗളകർമങ്ങളുടെയും അവിഭാജ്യ ഘടകമായി സ്വർണം മാറിയിട്ട് കാലമേറെയായി. വിവാഹത്തിൽ ആവുംപൊ പിന്നെ പറയേം വേണ്ട. ചിലവിലെ സിംഹഭാഗവും പോകുന്നത് സ്വർണത്തിലേക്കാണ്. അത്യാവശ്യത്തിന് പണമായി മാറ്റാൻ വളരെ എളുപ്പമായതിനാൽ സ്വർണം വെറും ആഭരണം മാത്രമല്ല ഒരു ലിക്വിഡ് നിക്ഷേപം കൂടിയാണ്. അതുകൊണ്ട് തന്നെ വിവാഹ സമ്മാനമായി ഉറ്റവർക്ക്‌ നല്കാനും സ്വർണം തന്നെ എല്ലാവരും തിരഞ്ഞെടുക്കുന്നത്.

വീട്ടിലും പ്രതിഫലിക്കട്ടെ നിങ്ങളുടെ നല്ല തീരുമാനത്തിന്റെ തിളക്കം!

By | September 13th, 2017|Categories: Finance|

വിവാഹപ്രായമായ കുട്ടികളുള്ള വീട് മോടി പിടിപ്പിക്കാൻ തുടങ്ങുമ്പൊ തന്നെ നാട്ടുകാര് ചോദിച്ച് തുടങ്ങും കല്യാണം അടുത്തുണ്ടോന്ന് കാരണം വിവാഹത്തിന് ആദ്യം ഒരുക്കുന്നത് വീടുകളെയാണല്ലോ. 'വീടുകാണൽ' ചടങ്ങ്' എന്നൊന്നുള്ളതുകൊണ്ടും, സമയം കുറച്ചധികം വേണ്ടതുകൊണ്ടും ആരൊരുങ്ങുന്നതിനും മുന്നേ വീടൊരുങ്ങണം. ബന്ധുക്കളും സുഹൃത്തുക്കളുമായി ഇനി എന്നും അതിഥികളും ഉണ്ടാകും എന്നതും മറക്കണ്ട. വീട് വലുതാണെങ്കിലും ചെറുതാണെങ്കിലും വൃത്തി തന്നെയാണ് പരമപ്രധാനം.

നല്ല തീരുമാനങ്ങൾക്ക് കരുത്തേകട്ടെ നല്ല ആരോഗ്യ ശീലങ്ങൾ.

By | September 13th, 2017|Categories: Beauty|

സ്കൂൾ കാലഘട്ടം കഴിഞ്ഞാൽ ഏറ്റവും നല്ല സമയം വിവാഹനിശ്ചയം മുതൽ കല്യാണം വരെയുള്ള ദിവസങ്ങളാണെന്ന് പറയാം. അതുകൊണ്ടുതന്നെ ആ ദിവസങ്ങളിലെ പ്രധാന കർമ്മങ്ങളായ ഫോണീന്ന് കണ്ണെടുക്കാതെയുള്ള ചാറ്റിങ്ങും, പാതിരാത്രിവരെ നീളുന്ന ഫോണ്‍ സല്ലാപങ്ങളും നമുക്കൊഴിവാക്കാനാവില്ല. ഒരിക്കൽ സ്വന്തമായി കഴിഞ്ഞാ നമ്മളിതൊന്നും ചെയ്യാത്തതുകൊണ്ട് അതിന്റെയൊക്കെ ഇമ്പോർട്ടൻസ് പിന്നേം കൂടും !

നല്ല തീരുമാനങ്ങൾക്ക് മൊഞ്ച് പകരാൻ മൈലാഞ്ചി ചുവപ്പ്

By | September 13th, 2017|Categories: Beauty|

തൊടിയിൽ വളർന്നിരുന്ന മൈലാഞ്ചിച്ചെടിയും, അരച്ചെടുക്കാനുള്ള അമ്മിക്കല്ലും മലയാളിയുടെ ഗൃഹാതുരത്വമുള്ള ഓർമ്മകൾ മാത്രമായതിനാലും ഇനി അഥവാ ഈ പറഞ്ഞ രണ്ടുമുണ്ടെങ്കിൽ മെനക്കെടാൻ ഭൂരിഭാഗം പേർക്കും സമയമില്ലാത്തത് കൊണ്ടും മറ്റുപലതും പോലെ മൈലാഞ്ചിയും ഇൻസ്റ്റന്റ് പായ്ക്കറ്റിലായി, നോർത്തിന്ത്യൻ പേര് സ്വീകരിച്ച് മെഹന്തിയായി. മുസ്ലീമുകൾ കല്യാണങ്ങൾക്കും, ഹിന്ദുക്കൾ കർക്കിടക മാസത്തിലും മറ്റ് വിശേഷാവസരങ്ങളിലും മാത്രമാണ് പണ്ടൊക്കെ മൈലാഞ്ചി ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് മെഹന്തിയിടാൻ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല.

ശരീരഭംഗിക്കിണങ്ങുന്ന, ബജറ്റിനിണങ്ങുന്ന വിവാഹ സാരി മറ്റൊരു നല്ല തീരുമാനം.

By | September 13th, 2017|Categories: Beauty|

ഓണത്തിനോ പെരുന്നാളിനോ ഡ്രസ്സെടുക്കാൻ ആണുങ്ങളെ കണ്ട കടയായ കടയെല്ലാം കയറ്റിയിറക്കി പലയിടത്തും മണിക്കൂറുകളോളം പോസ്റ്റാക്കുന്നത് പാപമായി കണക്കു കൂട്ടാമെങ്കിലും ഒരു സാധാരണ പെണ്‍കുട്ടി അവളുടെ ജീവിതത്തിൽ നായികയാവുന്ന 'ദി മോസ്റ്റ്‌ ഇംപോർട്ടന്റ്' ദിവസത്തിന് അഥവാ വിവാഹത്തിന്റെയന്ന് അണിയാനുള്ളത് തിരഞ്ഞെടുക്കാൻ ഗൃഹനാഥനെ, തുറക്കുംപോൾ മുതൽ അടക്കുന്നതുവരെ തുണിക്കടയിലെ എസിയിൽ ഇരുത്തുന്നതോ, ഫ്ളോറായ ഫ്ളോറെല്ലാം കയറ്റിയിറക്കി എക്സർസൈസ്‌ ചെയ്യിക്കുന്നതോ പാപത്തിന്റെ ഗണത്തിൽ വരില്ല !