തീരുമാനം തിളക്കമുള്ളതാകുമ്പോൾ ക്ഷണക്കത്തും തിളക്കമുള്ളതാവണ്ടെ?

By | 2017-09-13T11:55:09+00:00 September 13th, 2017|Categories: Uncategorized|

പഴയ ഇൻലന്റുകൾ ഇമെയിലായും, ക്രിസ്മസ്-ന്യൂയർ കാർഡുകൾ ഇ-കാർഡായും പരിഷ്കാരികളായപ്പോൾ കല്യാണക്കുറികൾ മാത്രം പാവം നമ്മുടെ തപാൽ വകുപ്പിനെയും, കാർഡ് പ്രിന്റേഴ്സിനെയും കൈവിട്ടില്ല. ആശ്വാസം! വെഡ്ഢിങ്ങ് കാർഡുകൾ അന്നുമിന്നും പലർക്കും പ്രൗഡിയുടെ പര്യായമാണ്. 'പേപ്പർ വാഴയിലയിൽ വിളമ്പിയപ്പോഴേ പെണ്ണുവീട്ടുകാരുടെ ബുദ്ധി മനസ്സിലായി' എന്ന പരസ്യവാചകം പോലെ കാർഡിന്റെ എടുപ്പ് കണ്ട് വായിക്കുന്നവർ മനസ്സിലാക്കട്ടെ നമ്മുടെ സെറ്റപ്പ് എന്നാണ് ഇന്നും പലരുടേയും മൈൻഡ്സെറ്റ്.

നീണ്ടകാലം നിലനിൽക്കട്ടെ നല്ല തീരുമാനങ്ങളുടെ തിളക്കം

By | 2017-09-13T11:49:17+00:00 September 13th, 2017|Categories: Uncategorized|

വിവാഹശേഷം സ്ത്രീകളെ സംബന്ധിച്ച് മാറ്റങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്. ഇത് മുന്നേ അറിയാവുന്നതുകൊണ്ടാകണം ദൈവം സ്ത്രീയ്ക്ക് എന്തിനോടും പൊരുത്തപ്പെടാനുള്ള വിശാലമായ മനസ്സ് നൽകിയത്. പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹശേഷം ഉത്തരവാദിത്വങ്ങൾ കൂടും എന്നല്ലാതെ പുതിയ സ്ഥലത്തേക്ക് അല്ലെങ്കിൽ സാഹചര്യങ്ങളിലേക്ക് പറിച്ചുനടൽ പോലുള്ള ഒന്നും ഉണ്ടാവുന്നില്ല. എന്നാൽ സ്ത്രീ ശരിക്കും പുതിയ വീട്, ബന്ധുക്കൾ, ഉത്തരവാദിത്വങ്ങൾ അങ്ങനെ പുതിയ സാഹചര്യങ്ങളിലേക്ക് പറിച്ചു നടപ്പെടുകയാണ്. പെട്ടെന്നൊന്നും മാറ്റങ്ങളോട് പൊരുത്തപ്പെടുക ആർക്കായാലും അത്ര ഈസിയൊന്നുമല്ല, അതുകൊണ്ട് തന്നെ സമയമെടുത്തായാലും അതിനുള്ള വഴികൾ കണ്ടെത്തുക. ആദ്യം ചെയ്യണ്ടത് ഭർത്താവിന്റെ ഭവനത്തെ സ്വഭവനമായി തന്നെ കാണുക എന്നതാണ്.

വിവാഹ ശേഷം ജീവിതത്തിൽ മാത്രമല്ല നിയമപരമായ രേഖകളിലും വേണം മാറ്റം.

By | 2017-09-13T11:40:28+00:00 September 13th, 2017|Categories: Uncategorized|

വിവാഹം കഴിഞ്ഞാൽ വീടും വിലാസവും മാറും, ഉത്തരവാദിത്തങ്ങൾ മാറും, ജീവിത സാഹചര്യങ്ങള്‍ മാറും. എന്തിനേറെ, വർഷങ്ങളോളം ഒരു വാലായി പേരിനു പ്രൗഢി നല്കിയ അച്ഛന്റെ പേര് വരെ മാറാം. നിർബന്ധമൊന്നുമല്ലെങ്കിലും വിവാഹശേഷം അച്ഛന്റെ പേരുമാറ്റി പകരം ഭർത്താവിന്റെ പേര് ചേർക്കുന്നവരാണ് കൂടുതലും. അതൊരു പരസ്പര ഐക്യത്തിന്റെ കൂടെ അടയാളമാണല്ലോ. അങ്ങനെ പേര് മാറ്റുകയാണെങ്കിൽ കൂടെ പല പ്രമാണങ്ങളും അതിനോടൊപ്പം മാറ്റേണ്ടി വരും.