നിങ്ങളുടെ വിവാഹാഘോഷം നിറപ്പകിട്ടാർന്നതാക്കാം, ഒരു മുത്തശിക്കഥ പോലെ!

By | 2017-09-13T11:56:29+00:00 September 13th, 2017|Categories: Finance|

ഇന്റർനെറ്റിലൊക്കെയൊന്ന് പരതിയാൽ ഒരുപാട് നല്ല തീമുകൾ ഇന്ന് കിട്ടും. ടാബ്ലെറ്റിനോ, മൊബൈലിനൊ മറ്റോ വേണ്ടി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാണെന്ന് കരുതിയെങ്കിൽ തെറ്റി, പറഞ്ഞത് വിവാഹത്തിന് വേണ്ടിയുള്ള തീമുകളെ കുറിച്ചാണ്! കേവലം പൂക്കൾ കൊണ്ട് മാത്രം സ്റ്റേജ് അലങ്കരിച്ചിരുന്ന ഓൾഡ്‌ ഫാഷൻ വെഡ്ഢിങ്ങിൽ നിന്ന് പലരും തീം ബെയ്സ്ഡ് വെഡ്ഢിങ്ങിലേക്കെത്തി.

ജീവിതത്തിലെ കണക്കു കൂട്ടലുകൾ തെറ്റാതിരിക്കാൻ വേണം നല്ലൊരു കുടുംബ ബഡ്ജറ്റ്.

By | 2017-09-13T11:52:03+00:00 September 13th, 2017|Categories: Finance|

വിവാഹശേഷം ഭാര്യാ പദവിയുടെ കൂടെ ഓട്ടോമാറ്റിക്കായി വന്നു ചേരുന്ന ഒരു ചുമതലയാണ് കുടുംബത്തിലെ ധനകാര്യമന്ത്രി പദം. സർക്കാർ മന്ത്രിയാവുമ്പോ പൊതു ബഡ്ജറ്റും ഇടക്കാല ബഡ്ജറ്റും മാത്രം തയ്യാറാക്കിയാൽ മതിയെങ്കിൽ കുടുംബത്തിലെ മന്ത്രിക്ക് മാസം മാസം ഓരോ ബഡ്ജറ്റ് വീതം തയ്യാറാക്കണം. അച്ഛന്റെയോ അമ്മയുടെയോ തണലിൽ വളർന്നവരാവും അധികമാളുകളും എന്നുള്ളതുകൊണ്ട് തന്നെ ഒരു കുടുംബം നടത്തുന്നതിനെ കുറിച്ച് യാതൊരു ക്ളൂവും പലർക്കും ഉണ്ടാവില്ല.

അലങ്കാരങ്ങൾ ഗംഭീരമാക്കാം വിവാഹം കെങ്കേമമാകട്ടെ

By | 2017-09-13T11:33:48+00:00 September 13th, 2017|Categories: Finance|

പൂരത്തിന്റെ മണം എന്ന് പറയുന്നത് ആനയുടേയും, ആനപ്പിണ്ഡത്തിന്റേം മണമാണ് എന്ന് പറയുന്നപോലെ കല്യാണങ്ങൾക്ക് ഒരു മണം ഉണ്ടെങ്കിൽ അത് പൂക്കളുടെ പ്രത്യേകിച്ചും മുല്ലപ്പൂവിന്റെ മണമാണ് എന്ന് പറയേണ്ടി വരും അങ്ങനെ നോക്കിയാൽ വിവാഹങ്ങൾക്ക് പൂക്കൾ വെറും അലങ്കാരം മാത്രമല്ല. മുടിയിൽ തുടങ്ങി മണിയറ വരെ അങ്ങനെ നീണ്ട് കിടക്കുകയാണ് നിങ്ങളുടെ നല്ല തീരുമാനത്തിന്റെ ദിവസം പൂക്കൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ. മണ്ഡപവും, വെൽകം ഗേറ്റും, വീടും, വിവാഹ വാഹനവുമെല്ലാം പൂക്കൾ കൊണ്ട് രാജകീയമായി തന്നെ അലങ്കരിക്കേണ്ടതുണ്ട്.

വീട്ടിലും പ്രതിഫലിക്കട്ടെ നിങ്ങളുടെ നല്ല തീരുമാനത്തിന്റെ തിളക്കം!

By | 2017-09-13T11:10:35+00:00 September 13th, 2017|Categories: Finance|

വിവാഹപ്രായമായ കുട്ടികളുള്ള വീട് മോടി പിടിപ്പിക്കാൻ തുടങ്ങുമ്പൊ തന്നെ നാട്ടുകാര് ചോദിച്ച് തുടങ്ങും കല്യാണം അടുത്തുണ്ടോന്ന് കാരണം വിവാഹത്തിന് ആദ്യം ഒരുക്കുന്നത് വീടുകളെയാണല്ലോ. 'വീടുകാണൽ' ചടങ്ങ്' എന്നൊന്നുള്ളതുകൊണ്ടും, സമയം കുറച്ചധികം വേണ്ടതുകൊണ്ടും ആരൊരുങ്ങുന്നതിനും മുന്നേ വീടൊരുങ്ങണം. ബന്ധുക്കളും സുഹൃത്തുക്കളുമായി ഇനി എന്നും അതിഥികളും ഉണ്ടാകും എന്നതും മറക്കണ്ട. വീട് വലുതാണെങ്കിലും ചെറുതാണെങ്കിലും വൃത്തി തന്നെയാണ് പരമപ്രധാനം.

നാടൊട്ടുക്കറിയിക്കാം നിങ്ങളുടെ നല്ല തീരുമാനം. ചെലവില്ലാതെ, ഈസിയായി.

By | 2017-09-13T10:35:25+00:00 September 13th, 2017|Categories: Finance|

നിശ്ചയം കഴിഞ്ഞാൽ ഫെയ്സ്ബുക്കിൽ 'എൻഗേജ്ഡ് ' സ്റ്റാറ്റസ് ഇട്ട് തങ്ങളെടുത്ത നല്ല തീരുമാനം ആളുകളെ അറിയിക്കലാണ് പൊതുവെ പിന്തുടരുന്നൊരു ട്രെന്റ്. നിശ്ചയം കഴിഞ്ഞ് കഴുത്തിൽ മിന്നോ, നെറ്റിയിൽ സിന്ദൂരമോ ഇടംപിടിക്കുന്നതിനിടയിലുള്ള ഇടവേളയിൽ ഒരു രൂപപോലും മുടക്കാതെ ഫ്രീയായി ഒരു വെഡ്ഢിങ്ങ് സൈറ്റ് തുടങ്ങാമെന്ന് എത്ര പേർക്കറിയാം? സംഗതി സത്യമാണ്! ആകെ വേണ്ടത് ഒരൽപം സമയമാണ്.

നല്ല തീരുമാനത്തിന് തിളക്കം കൂട്ടാൻ വേണം ചിട്ടയായ മുന്നൊരുക്കം.

By | 2017-09-13T10:32:09+00:00 September 13th, 2017|Categories: Finance|

വിവാഹദിവസം നിശ്ചയിച്ചു കഴിഞ്ഞാൽപ്പിന്നെ അന്നേ ദിവസത്തിന്റെ ഒരുക്കങ്ങളുടെ പിന്നാലെയുള്ള ഓട്ടപ്പാച്ചിലിലാവും കുടുംബത്തിലെ പുരുഷജനം. ചെറുതും വലുതുമായി നൂറായിരം കാര്യങ്ങൾ അടുപ്പിക്കണം ഒരു കല്യാണമങ്ങ് സ്മൂത്തായി കഴിഞ്ഞു കിട്ടാൻ. അതിൽ പ്രധാനം മണ്ഡപം ബുക്ക്‌ ചെയ്യലാണ്.