നല്ല തീരുമാനങ്ങൾക്കൊപ്പം പരക്കട്ടെ സന്തോഷം പകരും സുഗന്ധവും.

By | 2017-09-13T11:46:38+00:00 September 13th, 2017|Categories: Beauty|

കുറേ സമയം ചിലവാക്കി തിരഞ്ഞെടുത്ത വില കൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളും എല്ലാം അണിഞ്ഞ് എന്നത്തേക്കാളും സുന്ദരിയായി ഒരുങ്ങിയ ശേഷം ഷെൽഫിൽ കാണുന്ന ഏതെങ്കിലും പെർഫ്യൂം, അതിപ്പൊ പുരുഷന് മാത്രമുള്ളതാണോ സ്ത്രീയ്ക്ക് മാത്രമുള്ളതാണോ എന്നൊന്നും നോക്കില്ല, മിക്കവാറും വിദേശത്തുള്ള ബന്ധുക്കൾ നാട്ടിൽ വിസിറ്റിനു വരുമ്പോൾ ചുമ്മാ ഒരു സന്തോഷത്തിന് തന്നിട്ട് പോകുന്ന ബ്രൂട്ട് പോലുള്ള ബ്രൂട്ടൽ ഗന്ധമുള്ള സ്പ്രേ എടുത്തങ്ങ് വാരിപ്പൂശും. അതാണ്‌ പൊതുവെ മിക്കവരും ചെയ്യാറ്.

മുഖക്കുരുവിലല്ല കവിളിലൊളിപ്പിച്ച നുണക്കുഴിയിൽ തെളിയട്ടെ നല്ല തീരുമാനങ്ങളുടെ തിളക്കം

By | 2017-09-13T11:44:19+00:00 September 13th, 2017|Categories: Beauty|

ആരെങ്കിലുമൊക്കെ നമ്മളെ മോഹിക്കുമ്പോഴാണത്രേ നമുക്ക് മുഖക്കുരു അഥവാ മോഹക്കുരു ഉണ്ടാകുന്നത് എന്ന് പ്രായമുള്ളവർ പറയുന്നത് കേൾക്കാം. പക്ഷേ സത്യത്തിൽ കൗമാര പ്രായത്തിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് മുഖക്കുരു ഉണ്ടാക്കുന്നത്‌. മുഖക്കുരു ചിലർക്ക് നുണക്കുഴി കവിളുകളിലാവും, ചിലർക്ക് ഹെഡ് ലൈറ്റ് പോലെ നെറ്റിയിലാവും, ചിലയാളുകൾക്ക് ഇന്ന സ്ഥലമെന്നൊന്നുമില്ലാതെ മുഖത്ത് മുഴുവനും വരും. വന്നത് പൊട്ടിച്ചാൽ കറുത്ത പാടുകൾ വീഴുമെന്നും കുരുക്കൾ കൂടുമെന്നും അറിയാമെങ്കിലും അതെങ്ങിനെയെങ്കിലുമൊക്കെയൊന്ന് തൊട്ട് പൊട്ടിച്ച് നിർവൃതിയടഞ്ഞില്ലെങ്കിൽ ചിലർക്ക് ഉറക്കം കിട്ടില്ല. മുഖം നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് മുഖക്കുരു തടയാനുള്ള ഏറ്റവും നല്ല പ്രതിവിധി. കഴിയുമെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുന്നേ മുഖത്ത് ആവികൊണ്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

നല്ല തീരുമാനങ്ങൾ നടപ്പിലാക്കാം സൂപ്പർ സോഫ്റ്റ്‌ ചർമ്മത്തോടെ

By | 2017-09-13T11:42:36+00:00 September 13th, 2017|Categories: Beauty|

റെക്സോണ സോപ്പിന്റെ പരസ്യവാചകം പോലെ ചർമം പട്ടുപോലെ മൃദുവായാൽ മാത്രം പോര ഒരൊറ്റ രോമം പോലുമില്ലാതെ മഴത്തുള്ളികൾ ഇളകിക്കളിക്കുന്ന പുതിയ കുടയുടെ പ്രതലം പോലെയോ അല്ലെങ്കിൽ ചേമ്പില പോലെയോ ഒക്കെ സോഫ്റ്റായ മെഴുക് പോലുള്ള ചർമമാകണം അതാണിപ്പോഴത്തെ ഒരു ഫാഷൻ. പണ്ട് ഷേവർ ഉപയോഗിച്ച് ശരീരത്തിലെ അനാവശ്യ രോമമെല്ലാം നീക്കം ചെയ്യുക എന്നുള്ളത് ഒരു പ്രായോഗിക ബുദ്ധിമുട്ടായിരുന്നതുകൊണ്ട് അത്യാവശ്യം നീക്കം ചെയ്യേണ്ട കക്ഷങ്ങളിലേയോ മറ്റോ രോമം മാത്രം നീക്കം ചെയ്ത് തൃപ്തിയടഞ്ഞിരുന്ന ആളുകൾക്ക് കയ്യിലേയും കാലിലേയും എന്തിന് ശരീരത്തിലെ കംമ്പ്ളീറ്റ് രോമങ്ങൾ നീക്കം ചെയ്യുന്നത് ഇന്നൊരു പ്രശ്നമല്ല താങ്ക്സ് റ്റു വാക്സിംങ്ങ് ആൻഡ്‌ ഹെയർ റിമൂവൽ ക്രീംസ്.

നിങ്ങളുടെ ചെഞ്ചുണ്ടുകൾ വിളിച്ചോതട്ടെ നിങ്ങളുടെ നല്ല തീരുമാനത്തിന്റെ തിളക്കം

By | 2017-09-13T11:37:29+00:00 September 13th, 2017|Categories: Beauty|

സോഫ്റ്റായ ചുവന്ന ചുണ്ടുകള്‍ എന്നുള്ളത് ഘോരഘോരം സിഗററ്റും ബീഡീം വലിച്ചു തള്ളുന്ന പുരുഷകേസരികളുടെ പോലും സ്വപ്നമാണ് എന്നിരിക്കെ സ്ത്രീകളുടെ കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. ക്യൂട്ടക്സുകളെപ്പോലെത്തന്നെ ഒരായിരം നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളും ഇന്നുള്ളതുകൊണ്ട് ചുവപ്പ് മാത്രമല്ല ഇഷ്ടമുള്ള ഏത് നിറം വേണമെങ്കിലും നിങ്ങളുടെ അധരങ്ങൾക്ക് നല്കാം. ഇപ്പോഴത്തെ ട്രെന്റായ ബേബി ലിപ്ബാമിന്റെയോ, ലിപ്സ്റ്റിക്കിന്റെയോ ഒന്നും സഹായമില്ലാതെ ചുണ്ടുകള്‍ക്ക് നാച്ചുറല്‍ ചുവപ്പ് ലഭിക്കാന്‍ നെല്ലിക്ക നീര് തേനില്‍ ചാലിച്ച് പുരട്ടുകയോ, ഒലിവ് ഓയല്‍ പഞ്ചസാരയില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ മൃദുവായി ഉരസുകയോ, വെള്ള ചന്ദനം അരച്ച് ചുണ്ടിലിടുകയോ,

പൊട്ട് തൊടണം പൊന്നും കുടമായാലും !

By | 2017-09-13T11:35:58+00:00 September 13th, 2017|Categories: Beauty|

ജീൻസിന്റെ കൂടെ പൊട്ട് എന്നത് കൂളിംഗ് ഗ്ളാസിന്റെ കൂടെ ചന്ദനക്കുറി എന്ന് പറയുന്നപോലെ എവിടെയൊക്കെയൊ ഒരു ചേർച്ചക്കുറവുള്ളത് കൊണ്ട് ജീൻസിനൊഴികെയുള്ള എല്ലാത്തരം വസ്ത്രങ്ങൾക്കും പൊട്ട് ഒരു പ്രത്യേക ഭംഗിയാണ്. നമ്മുടെ പുരികങ്ങൾക്കിടയിലായുള്ള, ഹിന്ദു ആചാര പ്രകാരം ആജ്ഞ ചക്ര എന്നും, സൂഫി ആചാര പ്രകാരം ഖാഫി അറിയപ്പെടുന്ന ബിന്ദുവിലാണ് ശരീരത്തിലെ പ്രാധാന നാഡികൾ സംഗമിക്കുന്നത്. ഉണർവിന്റെ സ്ഥാനത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

നിങ്ങളുടെ നല്ല തീരുമാനങ്ങൾ പോലെ തന്നെ തിളങ്ങട്ടെ നിങ്ങളുടെ പല്ലുകളും

By | 2017-09-13T11:31:06+00:00 September 13th, 2017|Categories: Beauty|

"പല്ല് നന്നായാൽ പാതി നന്നായി, മൂക്ക് നന്നായാൽ മുഴുവനും നന്നായി" എന്ന ചൊല്ലിൽ തന്നെയുണ്ട്‌ മുഖ സൗന്ദര്യത്തിൽ പല്ലുകളുടെ സ്ഥാനം. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ആളുകളുടെ ശ്രദ്ധ നമ്മുടെ പല്ലുകളിൽ തന്നെയാവും ആദ്യമെത്തുക എന്നത് കൊണ്ടും വെളുത്ത പല്ലുകൾ ചിരിക്ക് പ്രത്യേക അട്രാക്ഷൻ നൽകുമെന്നുള്ളത് കൊണ്ടും പല്ലുകൾ നല്ല പാലിന്റെ നിറത്തിൽ തന്നെ സൂക്ഷിക്കണം.

സ്ട്രെസ്സെന്തിന് നമ്മളെടുത്ത തീരുമാനങ്ങൾ നല്ലതാവുമ്പോൾ

By | 2017-09-13T11:28:37+00:00 September 13th, 2017|Categories: Beauty|

ഒരു ജോലീം ചെയ്യാണ്ട് ഫ്രീയായി വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടി ടെന്‍ഷന്‍ അടിച്ച് സമ്മര്‍ദ്ദം കൂട്ടുന്നവരാണ് നമ്മളിലേറെ പേരും. അപ്പൊ പിന്നെ വിവാഹത്തെ കുറിച്ചും അതിനു ശേഷമുള്ള പുതിയ ജീവിതത്തെ കുറിച്ചും ആലോചിക്കുമ്പൊ ടെന്‍ഷന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ഇരുപതോ അതില്‍ കൂടുതലോ വര്‍ഷത്തോളം സര്‍വ്വ സ്വാതന്ത്ര്യത്തോടെയും അധികാരത്തോടെയും വളര്‍ന്ന വീടും അച്ഛനേം അമ്മയേം സഹോദരങ്ങളേം ഒക്കെ വിട്ട് പരിചിതമല്ലാത്ത ഭർതൃഗൃഹത്തിലേക്ക് മാറുന്നതും,

വിവാഹ ഫോട്ടോയ്ക്ക് പോസ് ചെയ്യും മുന്പ് അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ.

By | 2017-09-13T11:21:26+00:00 September 13th, 2017|Categories: Beauty|

സാധാരണ ദിവസം പോലെയെങ്ങാനുമാണോ കല്യാണ ദിവസം. അന്ന് നമ്മളുമൊരു സെലിബ്രിറ്റിയോ അല്ലെങ്കിൽ ഏതാണ്ട് അതുപോലെയൊക്കെയല്ലേ. വിവാഹത്തിന്റെ തലേന്ന് മുതലേ ചെറിയ തോതിലുള്ള ഫോട്ടോഷൂട്ട് തുടങ്ങും കല്യാണ ദിവസം പിന്നെ ഒരു ഗ്യാപ്പും ഉണ്ടാവില്ല അവിടുന്നും ഇവിടുന്നുമെല്ലാം ചറപറാന്ന് മുഖത്ത് ഫ്ളാഷുകൾ മിന്നിക്കൊണ്ടേയിരിക്കും. പണ്ട് രണ്ട് ക്യാമറയ്ക്ക് മാത്രം പോസ് ചെയ്താ മതിയായിരുന്നെങ്കിൽ ഇന്ന് ഫ്രൻസിന്റേം ബന്ധുക്കളുടേം മൊബൈലുകളിലേക്കും കൂടെ നോക്കി പോസ് ചെയ്യണം.

വിവാഹദിവസം പ്രസന്ന വദനയാകാൻ ഇതാ ചില പൊടിക്കൈകൾ.

By | 2017-09-13T11:20:16+00:00 September 13th, 2017|Categories: Beauty|

മേയ്ക്കപ് എന്നാൽ കണ്ണെഴുതലും പൊട്ട് തൊടലും റോസ് പൗഡർ മുഖത്ത് വാരിപ്പൊത്തലുമായി ഒതുങ്ങിയിരുന്ന പഴയകാലവും കല്യാണത്തിന്റെ മൂന്ന് ദിവസം മുൻപ് മാത്രം ജീവിതത്തിലാദ്യമായി പാർലറിന്റെ ഉൾവശം കാണുകയും ബ്ളീച്ചിങ്ങ്, ഫേഷ്യൽ എന്നീ ബ്യൂട്ടി ടേംസ് കേൾക്കുകയും ചെയ്തിരുന്ന വധുവുമെല്ലാം ഓർമയായി.

നല്ല തീരുമാനങ്ങൾക്ക് മാറ്റുകൂട്ടാൻ വേണം പത്തരമാറ്റുള്ള സ്വർണം

By | 2017-09-13T11:13:27+00:00 September 13th, 2017|Categories: Beauty|

വ്യക്തി ജനിച്ച് പേരിടൽ മുതൽ സർവ മംഗളകർമങ്ങളുടെയും അവിഭാജ്യ ഘടകമായി സ്വർണം മാറിയിട്ട് കാലമേറെയായി. വിവാഹത്തിൽ ആവുംപൊ പിന്നെ പറയേം വേണ്ട. ചിലവിലെ സിംഹഭാഗവും പോകുന്നത് സ്വർണത്തിലേക്കാണ്. അത്യാവശ്യത്തിന് പണമായി മാറ്റാൻ വളരെ എളുപ്പമായതിനാൽ സ്വർണം വെറും ആഭരണം മാത്രമല്ല ഒരു ലിക്വിഡ് നിക്ഷേപം കൂടിയാണ്. അതുകൊണ്ട് തന്നെ വിവാഹ സമ്മാനമായി ഉറ്റവർക്ക്‌ നല്കാനും സ്വർണം തന്നെ എല്ലാവരും തിരഞ്ഞെടുക്കുന്നത്.