പൊട്ട് തൊടണം പൊന്നും കുടമായാലും !

ജീൻസിന്റെ കൂടെ പൊട്ട് എന്നത് കൂളിംഗ് ഗ്ളാസിന്റെ കൂടെ ചന്ദനക്കുറി എന്ന് പറയുന്നപോലെ എവിടെയൊക്കെയൊ ഒരു ചേർച്ചക്കുറവുള്ളത് കൊണ്ട് ജീൻസിനൊഴികെയുള്ള എല്ലാത്തരം വസ്ത്രങ്ങൾക്കും പൊട്ട് ഒരു പ്രത്യേക ഭംഗിയാണ്. നമ്മുടെ പുരികങ്ങൾക്കിടയിലായുള്ള, ഹിന്ദു ആചാര പ്രകാരം ആജ്ഞ ചക്ര എന്നും, സൂഫി ആചാര പ്രകാരം ഖാഫി അറിയപ്പെടുന്ന ബിന്ദുവിലാണ് ശരീരത്തിലെ പ്രാധാന നാഡികൾ സംഗമിക്കുന്നത്. ഉണർവിന്റെ സ്ഥാനത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഈ ബിന്ദു ഉത്തേജിപ്പിച്ച്ചാൽ ഉത്‌കണ്‌ഠ കുറച്ച് ശാന്തമായിരിക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പൊട്ട് തൊടുന്നത് ഭംഗി എന്നതിലുപരി ഒരു വിശ്വാസത്തിന്റെ കൂടെ ഭാഗമാണ് മാത്രവുമല്ല ആത്മീയമായ ഇത്തരം വിശ്വാസങ്ങൾക്ക് പുറമേ മറ്റു ഗുണങ്ങളുമുണ്ട്. പൊട്ടുകൾ മുഖത്തിന്റെ ആകൃതിക്കനുസരിച്ച്, അതായത് നിങ്ങളുടെ മുഖത്തിന് ദീര്‍ഘവൃത്താകൃതിയാണെങ്കില്‍ ചെറിയ വട്ടപ്പൊട്ടുകളും ഡിസൈന്‍ പൊട്ടുകളും, വട്ടമുഖക്കാര്‍ക്ക് ഗോപിക്കുറിയും നീളമുള്ള ഡിസൈൻ പൊട്ടുകളും, ചതുര രൂപമാണെങ്കില്‍ ത്രികോണാകൃതിയിലുള്ള പൊട്ടുകളും, ത്രികോണാകൃതിയാണെങ്കിൽ വലിയ പൊട്ടുകളും, കുഞ്ഞു നെറ്റിത്തടമുള്ളവര്‍ക്ക് നീണ്ട പൊട്ടും, വലിയ നെറ്റിയുള്ളവര്‍ക്ക്വലിയ വട്ടപ്പൊട്ടുമാണ് ചേരുക. വെളുത്ത നിറമുള്ളവര്‍ക്ക് ഏറ്റവും ഇണങ്ങുന്നത് ചുവപ്പു പൊട്ടാണ്. ഇരുനിറക്കാര്‍ക്ക് ഇളംനിറമുള്ള പൊട്ടുകളും ഇരുണ്ട നിറക്കാര്‍ക്ക് പിങ്ക്, ചന്ദനം തുടങ്ങിയ നിറങ്ങളും യോജിക്കും. വിവാഹത്തിന് സാരിയുടെ നിറത്തിന് യോജിച്ച തരത്തിലുള്ള വിവിധ ഡിസൈനിലുള്ള വെഡ്ഢിങ്ങ് പൊട്ടുകൾ ലഭ്യമാണ്. സ്വർണ നൂലുകൾ പതിപ്പിച്ചതും കല്ലുകൾ തൂങ്ങിക്കിടക്കുന്ന ടൈപ്പ് പൊട്ടുകളും ഭംഗി കൂട്ടും. വെള്ള ഫ്രോക്കിൽ വരുന്ന വധുവിന് വൈറ്റ് സ്റ്റോണ്‍ പതിപ്പിച്ച പൊട്ടുകളാവും കൂടുതൽ ഇണങ്ങുക. നിങ്ങളുടെ നല്ല തീരുമാനം നടപ്പിലാവുന്ന ദിവസം പട്ടുസാരിയും ആഭരണങ്ങളും കൂടെ നെറ്റിയിലൊരു പൊട്ടും കൂടെ തൊട്ട് ഭംഗിയായി അണിഞ്ഞൊരുങ്ങിക്കോളൂ.

By | 2017-09-13T11:35:58+00:00 September 13th, 2017|Categories: Beauty|0 Comments

Leave A Comment