നിങ്ങളുടെ വിവാഹാഘോഷം നിറപ്പകിട്ടാർന്നതാക്കാം, ഒരു മുത്തശിക്കഥ പോലെ!

ഇന്റർനെറ്റിലൊക്കെയൊന്ന് പരതിയാൽ ഒരുപാട് നല്ല തീമുകൾ ഇന്ന് കിട്ടും. ടാബ്ലെറ്റിനോ, മൊബൈലിനൊ മറ്റോ വേണ്ടി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാണെന്ന് കരുതിയെങ്കിൽ തെറ്റി, പറഞ്ഞത് വിവാഹത്തിന് വേണ്ടിയുള്ള തീമുകളെ കുറിച്ചാണ്! കേവലം പൂക്കൾ കൊണ്ട് മാത്രം സ്റ്റേജ് അലങ്കരിച്ചിരുന്ന ഓൾഡ്‌ ഫാഷൻ വെഡ്ഢിങ്ങിൽ നിന്ന് പലരും തീം ബെയ്സ്ഡ് വെഡ്ഢിങ്ങിലേക്കെത്തി. ആദ്യം ചെയ്യേണ്ടത് വിവാഹിതരാവുന്നവർ തമ്മിൽ സംസാരിച്ച് പൊതു ഇഷ്ടങ്ങൾക്കനുസരിച്ച് ഒരു തീം തിരഞ്ഞെടുക്കുക എന്നതാണ്. ഉദാഹരണത്തിന് ഫുട്ബോൾ വേൾഡ് കപ്പ് നടക്കുന്ന സമയത്ത് മലപ്പുറത്തൊക്കെ പലരും ഫുട്ബോൾ ഒരു തീമായി തിരഞ്ഞെടുത്തിരുന്നു. വധുവും വരനും ഇഷ്ട ടീമുകളുടെ ജേഴ്സിയണിഞ്ഞുള്ള വിവാഹ ഫോട്ടോസ് നിങ്ങളും പത്രങ്ങളിൽ കണ്ടിരിക്കും. അതുപോലെ നിങ്ങൾക്കും ഒരു വിഷയം തീമായി സ്വീകരിക്കാം. ഒരിക്കൽ തീം തീരുമാനമാനിച്ചാൽ വസ്ത്രങ്ങളും, നിറങ്ങളും, സംഗീതവും, ഇൻവിറ്റേഷനും, ലൈറ്റും, അലങ്കാരവും മറ്റു അനുബന്ധ കാര്യങ്ങളും നിങ്ങൾ തിരഞ്ഞെടുത്ത തീമിനെ അടിസ്ഥാനമാക്കിയായിരിക്കും സെറ്റ് ചെയ്യുക. നിങ്ങളുടെ നല്ല തീരുമാനത്തിന് നിങ്ങളുടേത് മാത്രമായ ഒരു യുണീക് സ്റ്റൈൽ കൊണ്ടുവരാൻ തീം ബെയ്സ്ഡ് വെഡ്ഢിങ്ങുകൾക്ക് കഴിയും, സംഗതി മൊത്തത്തിൽ കളർഫുൾ ആവുകയും ചെയ്യും. പക്ഷേ ഒരല്പം മെനക്കെടണം. എന്നാലെന്താ ജീവിതത്തിലൊരിക്കൽ മതീലോ.

By | 2017-09-13T11:56:29+00:00 September 13th, 2017|Categories: Finance|0 Comments

Leave A Comment