നല്ല തീരുമാനങ്ങൾ നടപ്പിലാക്കാം സൂപ്പർ സോഫ്റ്റ്‌ ചർമ്മത്തോടെ

റെക്സോണ സോപ്പിന്റെ പരസ്യവാചകം പോലെ ചർമം പട്ടുപോലെ മൃദുവായാൽ മാത്രം പോര ഒരൊറ്റ രോമം പോലുമില്ലാതെ മഴത്തുള്ളികൾ ഇളകിക്കളിക്കുന്ന പുതിയ കുടയുടെ പ്രതലം പോലെയോ അല്ലെങ്കിൽ ചേമ്പില പോലെയോ ഒക്കെ സോഫ്റ്റായ മെഴുക് പോലുള്ള ചർമമാകണം അതാണിപ്പോഴത്തെ ഒരു ഫാഷൻ. പണ്ട് ഷേവർ ഉപയോഗിച്ച് ശരീരത്തിലെ അനാവശ്യ രോമമെല്ലാം നീക്കം ചെയ്യുക എന്നുള്ളത് ഒരു പ്രായോഗിക ബുദ്ധിമുട്ടായിരുന്നതുകൊണ്ട് അത്യാവശ്യം നീക്കം ചെയ്യേണ്ട കക്ഷങ്ങളിലേയോ മറ്റോ രോമം മാത്രം നീക്കം ചെയ്ത് തൃപ്തിയടഞ്ഞിരുന്ന ആളുകൾക്ക് കയ്യിലേയും കാലിലേയും എന്തിന് ശരീരത്തിലെ കംമ്പ്ളീറ്റ് രോമങ്ങൾ നീക്കം ചെയ്യുന്നത് ഇന്നൊരു പ്രശ്നമല്ല താങ്ക്സ് റ്റു വാക്സിംങ്ങ് ആൻഡ്‌ ഹെയർ റിമൂവൽ ക്രീംസ്. രോമം വളരാൻ മൂന്നുമുതൽ എട്ടാഴ്ച വരെയെടുക്കും എന്നതിനാലും, ചർമത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കുമെന്നതിനാലും ഇന്നുള്ളതിൽ രോമങ്ങൾ നീക്കം ചെയ്യാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്സിങ്ങാണ്. ചൂടുള്ള വാക്സിങ്ങും കോൾഡ് വാക്സിങ്ങുമാണ് പൊതുവെ പിന്തുടരുന്ന വാക്സിങ്ങ് രീതികൾ. ആദ്യം ചർമത്തിന് യോജിച്ച രീതിയിലുള്ള അലർജി ഉണ്ടാക്കാത്ത വാക്സിങ്ങ് ക്രീം വാങ്ങുക. ഉപയോഗക്രമം വായിച്ചു മനസ്സിലാക്കുക. രോമം നീക്കേണ്ടുന്ന ഭാഗം ആദ്യം കഴുകി വൃത്തിയാക്കുക എന്നിട്ട് രോമം വളരുന്നതിന്റെ ദിശയിൽ നിർദ്ദേശാനുസരണം ചൂടാക്കിയ വാക്സ് കട്ടിക്ക് തേച്ച് പിടിപ്പിക്കുക അതിനുശേഷം പേപ്പർ കഷ്ണമോ, കോട്ടണ്‍ തുണിയോ ഇതിനുമേലെ അമർത്തി രോമ വളർച്ചയുടെ എതിർദിശയിലേക്ക് പെട്ടെന്ന് വലിക്കുന്നതാണ് വാക്സിങ്ങ്. മെഴുകിനോടൊപ്പം രോമങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ മുറിവുള്ളിടത്ത് ഒട്ടിച്ച ബാന്റെയ്ഡ്‌ വലിക്കുമ്പോഴുണ്ടാവുന്ന വേദനപോലെ ചെറിയ വേദനയുണ്ടാകുമെങ്കിലും ചർമം സൂപ്പർ സോഫ്റ്റാവും. വാക്സിങ്ങ് ചെയ്തിടത്ത് ക്രീമോ, മോയ്സ്ച്ചുറൈസറോ പുരട്ടാൻ മറക്കരുത്. കൈകാലുകളിലേയും, വയറിലേയും രോമങ്ങൾ നീക്കുന്നത് സ്വയം ചെയ്യാമെങ്കിലും മുഖത്തെ രോമങ്ങൾ നീക്കുന്നത് എക്സ്പർട്ട് ആയ ബ്യൂട്ടീഷനെ കൊണ്ട് ചെയ്യിക്കുന്നതാവും നല്ലത്. ഡയബറ്റിസ് ഉള്ളവർ വാക്സിങ്ങ് ചെയ്യുന്നത് ഉചിതമല്ല. അതുപോലെ അരിമ്പാറ, തിണർപ്പ്, കുരുക്കൾ, സണ്‍ബേണ്‍, വെരിക്കോസ് വെയിൻ ഉള്ള ഭാഗങ്ങൾ, മുറിവുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിലും വാക്സിങ്ങ് നടത്തരുത്. വാക്സ് ചെയ്ത് സൂപ്പർ സോഫ്റ്റായ വധുവിന്റെ ഓരോ സോഫ്റ്റ്‌ ടച്ചിലും ഭർത്താവ് പരസ്യത്തിൽ ചെയ്യുന്ന പോലെ ഡാൻസ് ഒന്നും ചെയ്തില്ലെങ്കിലും വീണ്ടും വീണ്ടും തൊട്ടെങ്കിൽ എന്ന് മനസ്സിലാഗ്രഹിക്കും തീർച്ച.

By | 2017-09-13T11:42:36+00:00 September 13th, 2017|Categories: Beauty|0 Comments

Leave A Comment