തീരുമാനം തിളക്കമുള്ളതാകുമ്പോൾ ക്ഷണക്കത്തും തിളക്കമുള്ളതാവണ്ടെ?

പഴയ ഇൻലന്റുകൾ ഇമെയിലായും, ക്രിസ്മസ്-ന്യൂയർ കാർഡുകൾ ഇ-കാർഡായും പരിഷ്കാരികളായപ്പോൾ കല്യാണക്കുറികൾ മാത്രം പാവം നമ്മുടെ തപാൽ വകുപ്പിനെയും, കാർഡ് പ്രിന്റേഴ്സിനെയും കൈവിട്ടില്ല. ആശ്വാസം! വെഡ്ഢിങ്ങ് കാർഡുകൾ അന്നുമിന്നും പലർക്കും പ്രൗഡിയുടെ പര്യായമാണ്. ‘പേപ്പർ വാഴയിലയിൽ വിളമ്പിയപ്പോഴേ പെണ്ണുവീട്ടുകാരുടെ ബുദ്ധി മനസ്സിലായി’ എന്ന പരസ്യവാചകം പോലെ കാർഡിന്റെ എടുപ്പ് കണ്ട് വായിക്കുന്നവർ മനസ്സിലാക്കട്ടെ നമ്മുടെ സെറ്റപ്പ് എന്നാണ് ഇന്നും പലരുടേയും മൈൻഡ്സെറ്റ്. പോക്കറ്റിന്റെ കനമനുസരിച്ച് കാർഡിന്റെ ആഡംബരം എത്രവേണേലും കൂട്ടാം. ഇന്നിപ്പോ ദാ ഒരു താരവിവാഹ ക്ഷണക്കത്തിൽ സ്വൈപ്പ് ചെയ്ത് വിവാഹ ഹാളിനകത്തേയ്ക് പ്രവേശിക്കാനുള്ള എടിഎം കാർഡ് കാർഡ് പോലുള്ള പ്ളാസ്റ്റിക്ക് കാർഡ് വരെ അറ്റാച്ച് ചെയ്തു കൊടുക്കുകയുണ്ടായി. അങ്ങനെ എന്ത് പരിഷ്കാരം വേണമെങ്കിലും, ചിലവാക്കാൻ പണമുള്ളവർക്ക് പരീക്ഷിക്കാം. പക്ഷേ ഒരു കാർഡ് പലരും ഒരിക്കലേ നോക്കൂ. അതുകൊണ്ട് അതൊരൽപ്പം ക്രിയേറ്റീവായി, അതിലുപരി ലളിതമായി ചെയ്യാൻ ൻ നോക്കുകയാവും നല്ലത്. അങ്ങനെ ചെയ്‌താൽ അത് മറിച്ചു നോക്കുന്നവരുടെ മനസ്സിൽ നിൽക്കും, മറിച്ചാണെങ്കിൽ കാർഡ് കയ്യിലെടുക്കുംപോൾ അതിൽ ഉപയോച്ചിരിക്കുന്ന ഗിൽറ്റ് പൊടികളും കളറും മാത്രം കൈ വിരലുകളിൽ പറ്റിനില്ക്കും. സുഹൃത്തുക്കൾക്ക് മാത്രമായി ഒരല്പം തമാശ നിറഞ്ഞ കാർഡുകൾ തിരഞ്ഞെടുക്കുന്നതും ഇപ്പോഴൊരു ട്രെന്റാണ്. കാർഡ് സെലക്ട്‌ ചെയ്യാൻ കടയിൽ പോകുന്നതിന് മുൻപ് നെറ്റിൽ ഒന്ന് തിരയൂ ധാരാളം മോഡലുകളും വെറൈറ്റി ആശയങ്ങളും ലഭിക്കും. നിങ്ങളുടെ നല്ല തീരുമാനം നല്ലൊരു കാർഡിലൂടെ നാലാളറിയട്ടെ.

By | 2017-09-13T11:55:09+00:00 September 13th, 2017|Categories: Uncategorized|0 Comments

Leave A Comment